വോഡഫോണ്‍ ഐഡിയ, ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 25,460 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ സാമ്പത്തിക പാദത്തില്‍ 4874 കോടി രൂപയായിരുന്നു നഷ്ടം.വരുമാനം എട്ടുശതമാനം ഇടിഞ്ഞ് 10,659. 30 കോടിയായി. ഈ പാദത്തില്‍തന്നെ മൂന്നു ഗഡുക്കളായി 6854.40 കോടി രൂപയുടെ കുടിശ്ശിക കേന്ദ്ര ടെലികോം വകുപ്പിന് കൈമാറിയതായും വോഡഫോണ്‍ ഐഡിയ അറിയിച്ചു. കമ്പനിയുടെ മൊത്ത ബാധ്യത 58,254 കോടിയായി ഉയര്‍ന്നു. കമ്പനിയുടെ മൊത്ത ആസ്തി നെഗറ്റീവായി 19,491.80 കോടി രൂപയിലെത്തി.
കോവിഡ് 19നെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും കമ്പനിക്ക് തിരിച്ചടിയായതായി വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
രാജ്യത്തുടനീളം ചെലവ് കുറക്കുന്നതിന്റെ ഭാഗമായി 1500 ജീവനക്കാരെ വോഡഫോണ്‍ ഐഡിയ പിരിച്ചുവിട്ടിരുന്നു. വിടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി സ്ഥിര ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. രണ്ടുലക്ഷത്തോളം കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിടുന്നത്. ജിയോയുടെ കടന്നുവരവും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കുമാണ് കമ്പനിയെ വന്‍ കടക്കെണിയിലേക്ക് തള്ളിവിട്ടത്.