ജിഎസ്ടി നഷ്ടപരിഹാരം അടുത്ത കാലത്തൊന്നും കിട്ടില്ല

 

സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്ടി നഷ്ടപരിഹാരം അടുത്ത കാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നികുതി ഏകോപനത്തിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുമെന്ന വാഗ്ദാനം ആണ് ഇതോടെ അപ്രസക്തമായിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളുടേയും ധനസ്ഥിതിയെ ഇത് വലിയരീതിയില്‍ ബാധിക്കും എന്ന് ഉറപ്പാണ്.
ലോക്ക് ഡൗണും രോഗവ്യാപനവും കാരണം വ്യാപാര സ്ഥാപനങ്ങള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നികുതി വരുമാനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. നികുതി ഘടന ജിഎസ്ടിയിലേക്ക് മാറിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള കേന്ദ്ര വിഹിതമാണ് വൈകുമെന്ന് ഉറപ്പായത്.