മഴ കനത്തതോടെ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റ്യാടി അണക്കെട്ടുകളിലാണ് കെഎസ്ഇബി അപായ സൂചന സന്ദേശം പുറപ്പെടുവിച്ചത്.മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ ഏതു നിമിഷവും തുറക്കാം. തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.