മലയോര കിഴക്കന്‍ മേഖലകളിലെ ഡാമുകളുടെ സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴ ഉള്ളതിനാല്‍ മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് 192.63 മീറ്റര്‍ എത്തിയാല്‍ വൈകുന്നേരം 7.00 മണിയോടുകൂടി മൂഴിയാര്‍ ഡാമിന്റെ 3 ഷട്ടറുകള്‍ 30 സെ.മീ. വീതം ഉയര്‍ത്തി 51.36 ക്യൂമെക്സ് നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്നും
അധികൃതര്‍ പറഞ്ഞു .
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ ആങ്ങമൂഴി, സീതത്തോട് വരെയുളള പ്രദേശങ്ങളില്‍ 50 സെ.മീ. വരെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. മേല്‍ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും ,പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, മണിയാര്‍ ,പെരുനാട് , വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും ,നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണ് എന്നറിയിക്കുന്നു .