രണ്ടുവര്‍ഷം മുമ്പ് മുക്കൂട്ടുതറയില്‍നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിനെക്കുറിച്ച ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. ജസ്‌ന ചെന്നൈയിലുള്ളതായി വിവരം ലഭിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കബീര്‍ റാവുത്തര്‍ അറിയിച്ചു. ഇതുവരെ ഒരുസൂചനയും ലഭിച്ചിട്ടില്ല.ജസ്‌നയുമായി ബന്ധപ്പെട്ട പല വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. പത്തനംതിട്ട പൊലീസ് മേധാവിക്കും ജസ്‌നയെക്കുറിച്ച് ഒരറിവും ലഭിച്ചിട്ടില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു.

You must be logged in to post a comment Login