സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷപ്പനിക്കാര്‍ക്ക് അഞ്ച് ദിവസത്തിനകം ആന്റിജന്‍ ടെസ്റ്റ് നടത്തും. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയുംവേഗം പിസിആര്‍ പരിശോധന നടത്തും. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് മറ്റ് അസുഖങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും.
നേരത്തെ, ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. സംശയം തോന്നുന്നവര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയിരുന്നത്. കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവര്‍ക്കും എട്ടാം ദിവസം ആന്റിജന്‍ പരിശോധന നടത്തും.