എരുമേലി ഗ്രാമ പഞ്ചായത്തില്‍ സമ്പര്‍ക്ക വ്യാപനത്തിലുടെ കോവിഡ് വര്‍ദ്ധിക്കുന്നത് ജനങ്ങളില്‍ ആശങ്ക പരത്തുന്നു . കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍.രോഗം കൂടുന്നതില്‍ ആശങ്കയുടെ മുള്‍മുനയില്‍ ആരോഗ്യവകുപ്പ്. ഇതുവരെ എരുമേലി പഞ്ചായത്തില്‍ മാത്രം 62 കോവിഡ് ഉണ്ടായിരിക്കുന്നത്. ഇന്നലെ മാത്രം എരുമേലി പഞ്ചായത്തിലെ ഏഴാം വാര്‍ഡായ നേര്‍ച്ചപ്പായില്‍ 11 കോവിഡ് കേസുകളാണ് സമ്പര്‍ക്കം മൂലം ഉണ്ടായിരിക്കുന്നത്.ഇതോടെ ഈ വാര്‍ഡിലേക്കുള്ള എല്ലാ വഴികളും പൂര്‍ണമായി അടച്ചെങ്കിലും സമ്പര്‍ക്ക വ്യാപനം സാധ്യതകളില്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.സമൂഹ വ്യാപനം മേഖലകളില്‍ ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ലെന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ കച്ചവടക്കാര്‍ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥ ഉണ്ടെന്നും അധികൃതര്‍ പറയുന്നു . ചില മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായും ആരോപണമുണ്ട്.വിവിധ സ്ഥലങ്ങളില്‍ .ആരോഗ്യവകുപ്പ് നടത്തുന്ന ആന്റിജന്‍ പരിശോധനയില്‍ മുഴുവനും നെഗറ്റീവ് കേസുകളാണെങ്കിലും,പോസിറ്റീവ് കേസുകളുടെ എണ്ണവും ഇതോടൊപ്പം വര്‍ധിക്കുന്നതും അധികൃതരേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്.