Connect with us

Hi, what are you looking for?

india

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

റായ്പുര്‍: സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഢില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍, ബസ്തര്‍, ദന്തേവാഡ ജില്ലകളുടെ ട്രൈ ജംഗ്ഷനായ അബുജ്മദ് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. വൈകുന്നേരം വരെ ഏറ്റുമുട്ടല്‍ നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് നാരായണ്‍പൂര്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബസ്തര്‍, നാരായണ്‍പൂര്‍, ദന്തേവാഡ എന്നിവിടങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഇന്ദ്രാവതി ഏരിയാ കമ്മിറ്റി അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മെയ് 10നും ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

എന്ന് ഗംഗളൂര്‍ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടല്‍ പതിനൊന്ന് മണിക്കൂര്‍ നീണ്ടുനിന്നുവെന്നും പന്ത്രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും ഏറ്റുമുട്ടല്‍ അവസാനിച്ചതായും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .