കൊവിഡിന് പിന്നാലെ ആശങ്കയായി ചൈനയില്‍ പുതിയ വൈറസ് ബാധ. ഒരിനം ചെള്ള് കടിക്കുന്നതു വഴിയാണ് വൈറസ് പിടിപെടുന്നത് എന്നാണ് പറയപ്പെടുന്നത്. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍ ഫിവര്‍ വിത്ത് ത്രോംബോസൈറ്റോഫീനിയ സിന്‍ഡ്രോം എന്ന വൈറസാണിത്. ഇതുവരെ വൈറസ് ബാധിച്ച് ചൈനയില്‍ ഏഴ് പേരാണ് മരിച്ചത്. 60 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക വിവരം.
ഒരു സ്ത്രീയ്ക്കാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് ശരീരത്തിലെ രക്ത പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ രോഗമുക്തി നേടി. ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഒഴിവാക്കാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു.