ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികളുടെ ശവപ്പറമ്പാക്കരുത്…

 

കോവിഡ് മാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനമാണ് ചെറുവള്ളി എസ്റ്റേറ്റില്‍ മാനേജ്‌മെന്റെ നടത്തി കൊണ്ടിരിക്കുന്നതെന്ന് ബി.ജെ. പി ജില്ല സെക്രട്ടറി വി.സി അജികുമാര്‍.

ലാഭക്കൊതി മൂത്ത് ക്വാറന്റെയിനില്‍ കഴിയേണ്ട തൊഴിലാളികളെപ്പോലും യാതൊരു ആനുകൂല്യവും ലഭ്യമാക്കാതെ ഭീക്ഷണിപ്പെടുത്തി തൊഴിലെടുപ്പിക്കുകയാണ്.

വരുമാന നഷ്ടം ഭയന്ന് ജീവന്‍ കയ്യിലെടുത്താണ് പാവപ്പെട്ട തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. രോഗലക്ഷണം പുറത്ത് മിണ്ടിപോകരുത് എന്നാണ് മാനേജ്മെന്റിന്റെ കര്‍ശന നിര്‍ദ്ദേശം.രോഗം സംശയിക്കുന്നവരെ മറ്റുളള തൊഴിലാളികളുമായി ഇടപഴകാന്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ മേഖലയെ തൊഴിലാളികളുടെ ശവപ്പറമ്പാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു .