ചെറുവള്ളി എസ്റ്റേറ്റിലെ കോവിഡ് ; മാനേജ്‌മെന്റ് ജാഗ്രത പാലിക്കുന്നില്ലെന്ന് പരാതി

എരുമേലി ഗ്രാമപഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റില്‍ രണ്ട് തൊഴിലാളികള്‍ കോവിഡ് ബാധിച്ച സംഭവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് മാനേജ്‌മെന്റ് ജാഗ്രത പാലിക്കുന്നില്ലെന്ന് വി പി സുഗതന്‍ പറഞ്ഞു . കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രണ്ടു പേര്‍ അവരുടെ ലയങ്ങളില്‍ മൂന്ന് നാല് ദിവസം പനി പിടിച്ച് കിടന്നിരുന്നതായും ഇവര്‍ക്ക് യഥാസമയം കോവിഡ് പരിശോധന നടത്താന്‍ പോലും ശ്രമിക്കാതെ മാനേജ്‌മെന്റ് തൊഴിലാളികളെ അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ അടുത്തടുത്തുള്ളതിനാല്‍ കോവിഡ് വ്യാപനത്തിന് ഏറെ സാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളികളെ കോവിഡ് പരിശോധന അടക്കം നടത്താന്‍ കളക്ടറെ വിളിച്ചാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.