Connect with us

Hi, what are you looking for?

india

ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടി : സുരേഷ് റെയ്‌ന ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറി ;ഇന്ത്യയിലേക്ക് മടങ്ങി.

 

ഐ.പി.എല്ലിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തിരിച്ചടി. തങ്ങളുടെ സൂപ്പര്‍ താരം സുരേഷ് റെയ്‌ന ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറി ഇന്ത്യയിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്‍മാറ്റമെന്ന് ചെന്നൈ അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തിനും കുടുംബത്തിനും ആവശ്യമായ എല്ലാവിധ പിന്തുണയും നല്‍കുമെന്നും ടീം സി.ഇ.ഒ കെ.എസ്. വിശ്വനാഥന്‍ അറിയിച്ചു.

ആഗസ്റ്റ് 21നാണ് ചെന്നൈ ടീം ദുബൈയിലെത്തിയത്. വിമാനം കയറുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് റെയ്‌ന ക്യാപ്റ്റനും സഹതാരവുമായ ധോണിയോടൊപ്പം ഇന്ത്യന്‍ ടീമില്‍നിന്ന് വിരമിച്ചിരുന്നു. ദുബൈയില്‍ എത്തിയശേഷം ടീം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഈ കാലയളവിലും റൂമില്‍ പരിശീലനം നടത്തുന്ന വിഡിയോകള്‍ റെയ്‌ന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിന്നു.ഇതിനിടയിലാണ് കഴിഞ്ഞദിവസം ടീമിലെ ഫാസ്റ്റ് ബൗളര്‍ക്കും 12 സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിന്റെ ക്വാറന്റീന്‍ സെപ്റ്റംബര്‍ ഒന്ന് വരെ നീട്ടുകയുണ്ടായി. ഇന്ത്യന്‍ താരം ദീപക് ചഹാറിനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹം റെയ്‌നയുടെയും മറ്റു താരങ്ങളുടെയും കൂടെ മാസ്‌ക്കിടാതെ നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞദിവസങ്ങളില്‍ ടീം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അഞ്ച് ദിവസത്തെ പരിശീലനത്തിനുശേഷമാണ് ടീം ചെന്നൈയില്‍നിന്ന് വിമാനം കയറുന്നത്. അതിലും ചഹാര്‍ പങ്കെടുത്തിട്ടുണ്ട്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .