ചെങ്ങന്നൂരില്‍ ഭൂചലനം.

 

കോവിഡ് ഭീതിക്കിടെ ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂരില്‍ നേരിയ ഭൂചലനം. നാട്ടുകാര്‍ പരിഭ്രാന്തരായി. ചെങ്ങന്നൂര്‍ താലൂക്കില്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ആങ്ങായില്‍ ഭാഗത്താണ് ഭൂചലനം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ ഉഗ്രശബ്ദം ഉണ്ടായതോടെ വീടുകളിലുള്ളവര്‍ പുറത്തേക്കിറങ്ങിയോടി.
ഒന്നരമിനിറ്റോളം പ്രകമ്പനം നീണ്ടുനിന്നു. തിരുവല്ല നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടു. തിരുവന്‍വണ്ടൂരില്‍ നിരവധി വീടുകളുടെ ചുവരുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ആളപായമില്ല. റവന്യു അധികൃതരും, പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പരിശോധനയിലൂടെ മാത്രമേ അറിയുകയുള്ളു.