പൊന്‍കുന്നം കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം മൂലം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സത്യാഗ്രഹം നടത്തി.കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് ഭീമമായ തുക ചെലവഴിക്കേണ്ടി വന്നതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പോലും പണം കണ്ടെത്തുവാന്‍ കഴിയുന്നില്ല. പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചും, സാമ്പത്തിക സഹായം നല്‍കാതെയും സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ ശ്യാസം മുട്ടിക്കുകയാണ്.
ഈ ദുരവസ്ഥയ്ക്ക് എതിരെ കെ പി സി സിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കടവ് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടത്തിയ സതൃാഗ്രഹം സീനിയര്‍ കോണ്‍ഗ്രസ് നേതാവ് പി സതീഷ്ചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയതു.മണ്ഡലം പ്രസിഡന്റ് ജയകുമാര്‍ കുറിഞ്ഞിയില്‍ അദ്ധൃക്ഷത വഹിച്ചു. പി.എന്‍.ദാമോദരന്‍പിള്ള, പി.സി.റോസമ്മ, ത്രേസൃാമ്മ നെല്ലെപറമ്പില്‍, സേവൃര്‍മൂലകുന്ന്, എബിന്‍പയസ്, പി.ജെ.സെബാസ്‌ററീന്‍, നിസാര്‍ അബ്ദുള്ള,ഷിജോകൊട്ടാരം, എസ് ആസാദ്, അനിലാകുമാരി, എസ് ഇന്ദുകല,ബിജൂ എസ് നായര്‍, ഷിഹാബ് കോയിപ്പള്ളി, റോയി സേവൃര്‍, ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.