കോവിഡ് ദുരിത ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി AIYF കൂട്ടിക്കല്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചിങ്ങം 1 ന് പായസ ചലഞ്ച് നടത്തുവാന്‍ തീരുമാനിച്ചു .കൂട്ടിക്കല്‍ മേഖലയിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുവാനും AIYF മേഖലാ കമ്മറ്റി തീരുമാനിച്ചു.പായസ ചലഞ്ചിന്റെ സംഘാടകസമിതി യോഗം മനേഷ് പെരുമ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു . സലാം ,ബ്ലോക്ക് പഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍ ,വിനീത് പനമൂട്ടില്‍ ,സനീഷ് പുതുപ്പറമ്പില്‍ ,ആല്‍ബര്‍ട്ട് വാലുമ്മേല്‍, റ്റി.വി.റോയി ,അഭിജിത്ത് വിശ്വനാഥ് എന്നിവര്‍ പ്രസംഗിച്ചു