Connect with us

Hi, what are you looking for?

Local News

ചായക്ക് കക്കൂസിലെ വെള്ളം : കടയുടമക്കെതിരെ പഞ്ചായത്തിന്റെ പിഴ

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിനായി വന്ന തീര്‍ത്ഥാടകര്‍ക്ക് കക്കൂസിലെ വെള്ളം ഉപയോഗിച്ച് ചായയും – കാപ്പിയും മറ്റും നല്‍കിയ സംഭവത്തില്‍ കട ഉടമക്കെതിരെ പിഴ അടക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. സെക്രട്ടറി ഇല്ലാത്തതിനാല്‍ പിഴ തുക തീരുമാനിച്ചില്ലെന്നും , എന്നാല്‍ 25000 രൂപ വരെ പിഴ നല്‍കാനാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇന്നലെയാണ് എരുമേലി ദേവസ്വം ബോര്‍ഡ് വക വലിയ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ കക്കൂസിലെ മലിനജലം ഉപയോഗിച്ചുകൊണ്ട് കടക്കാരന്‍ തീര്‍ത്ഥാടകര്‍ക്ക് കാപ്പിയും – ചായയും നല്‍കി വിവരം റവന്യൂ സ്‌ക്വാഡ് പിടികൂടുന്നത്. കട ലേലത്തിലെടുത്ത എരുമേലി സ്വദേശി കറുത്തേടത്ത് അബ്ദുള്‍ ഷെമീം എന്ന ആള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എരുമേലി പോലീസില്‍ അയ്യപ്പ സേവ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് പരാതി നല്‍കി.

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത അയ്യപ്പ സേവ സംഘവും പരാതി നല്‍കി. ദേവസ്വം ബോര്‍ഡ്, പഞ്ചായത്ത് എന്നിവടങ്ങളില്‍ പരാതി നല്‍കിയതായി സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയന്‍ എരുമേലി , സെക്രട്ടറി കെ ആര്‍ സോജി എന്നിവര്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് റ്റീ ഷോപ്പിനെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

റവന്യൂ വകുപ്പ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി 

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കക്കൂസിലെ വെള്ളം ഉപയോഗിച്ച് ചായയും – കാപ്പിയും മറ്റും നല്‍കിയ സംഭവത്തില്‍ റവന്യൂ വകുപ്പ് എരുമേലിയിലെ സ്‌ക്വാഡ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഇന്‍ ചാര്‍ജ് ഓഫീസര്‍ പറഞ്ഞു. ഇന്നലെയാണ് എരുമേലി ദേവസ്വം ബോര്‍ഡ് വക വലിയ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ കക്കൂസിലെ മലിനജലം ഉപയോഗിച്ചുകൊണ്ട് കടക്കാരന്‍ തീര്‍ത്ഥാടകര്‍ക്ക് കാപ്പിയും – ചായയും നല്‍കി വിവരം റവന്യൂ സ്‌ക്വാഡ് പിടികൂടുന്നത് .

രഹസ്യ വിവരത്തില്‍ തന്ത്ര പരമായി നടത്തിയ പരിശോധനയിലാണ് കക്കൂസിലെ മലിന ജലം റ്റീ ഷോപ്പില്‍ ഉപയോഗിക്കുന്നതായി കണ്ടു പിടിച്ചത് . കടയുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാ സമാജവും , അഖില ഭാരത അയ്യപ്പ സേവ സംഘവും വിവിധ കേന്ദ്രങ്ങളില്‍ പരാതിയും നല്‍കി കഴിഞ്ഞു

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .