Connect with us

Hi, what are you looking for?

Local News

ചായക്ക് കക്കൂസിലെ വെള്ളം : കടയുടമക്കെതിരെ കേസെടുക്കണം : സേവ സമാജം

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിനായി വ്രതശുദ്ധിയോടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് കക്കൂസിലെ വെള്ളം ഉപയോഗിച്ച് ചായയും – കാപ്പിയും മറ്റും നല്‍കിയ സംഭവത്തില്‍ കട എടുത്ത ആള്‍ക്കെതിരെ ക്രിമിനല്‍ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ശബരിമല അയ്യപ്പ സേവ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു. ഇന്നലെയാണ് എരുമേലി ദേവസ്വം ബോര്‍ഡ് വക വലിയ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ കക്കൂസിലെ മലിനജലം ഉപയോഗിച്ചുകൊണ്ട് കടക്കാരന്‍ തീര്‍ത്ഥാടകര്‍ക്ക് കാപ്പിയും – ചായയും നല്‍കിയത്. കട ആരംഭിച്ചതു മുതല്‍ കഴിഞ്ഞ 11 ദിവസം അയ്യപ്പ ഭക്തന്മാര്‍ക്ക് ചായയും, മറ്റ് പാനീയങ്ങളും നല്കിയത് ബോധപൂര്‍വ്വമാണെന്നും അത് കൊണ്ട് തന്നെ കട ലേലത്തിലെടുത്ത
എരുമേലി സ്വദേശി കറുത്തേടത്ത് അബ്ദുള്‍ ഷെമീം എന്ന ആള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ലേലത്തിന് എടുത്ത കടയോട് ചേര്‍ന്നുള്ള ദേവസ്വം ബോര്‍ഡിന്റെ തന്നെ കക്കൂസില്‍ നിന്നാണ് പൈപ്പ് ഉപയോഗിച്ച് വെള്ളം എടുത്തത് . പഞ്ചായത്തില്‍ നിന്ന് ലഭിച്ച ലൈസന്‍സ് ഉപയോഗിച്ച് കട നടത്തിക്കൊണ്ടിരിക്കെയാണ് റവന്യൂ സ്‌പെഷ്യല്‍ സ്‌ക്വാഡ് കേസ് എടുത്തത്. അയ്യപ്പഭക്തന്മാര്‍ക്ക് മലിന ജലത്തില്‍ പാചകവും ചെയ്തു നല്കിയത് ക്രിമിനല്‍ കുറ്റമായി കണ്ട് ക്രിമിനല്‍ നിയമ പ്രകാരം വകുപ്പുകള്‍ ചുമത്തി ഈ വ്യക്തിയുടെ പേരില്‍ കേസ് എടുക്കണമെന്നാണ് എരുമേലി എസ് എച്ച് ഒ ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് റ്റീ ഷോപ്പിനെതിരെ
സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .