ചരളയിലും കൊല്ലമുളയിലും ഓരോ കോവിഡ് സ്ഥിരീകരിച്ചു.

 

എരുമേലി ഗ്രാമപഞ്ചായത്തിലെ ചരളയിലും, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ കൊല്ലമുളയിലും ഇന്ന് ഓരോ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ചരളയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഒരാള്‍ക്ക് സ്ഥിരീകരിച്ചത്. എന്നാല്‍ ബാക്കി 47 പേരുടെ ഫലവും നെഗറ്റീവാണെന്ന് അധികൃതര്‍ പറഞ്ഞു. ഇരുവരേയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.