‘ഗൂഗിള്‍ പേ’ പ്ലേ സ്റ്റോര്‍ ആപ്പില്‍ തിരിച്ചെത്തി. പുതിയ അപ്‌ഡേറ്റ് ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ പേ തിരിച്ചെത്തിയിരിക്കുന്നത്.സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചും പ്രകടനം മെച്ചപ്പെടുത്തിയുമുള്ള അപ്‌ഡേറ്റാണ് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് യുപിഐ പണക്കൈമാറ്റ ആപ്പായ ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി.ചില ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്.പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ പേ ലഭിക്കുന്നില്ല എന്നതാണ് പരാതി ഉയര്‍ന്നത്.