ഗുരുവായൂരില്‍ അഷ്ടമി രോഹിണി ദിവസമായ നാളെ മുതല്‍ ആയിരം ഭക്തര്‍ക്ക് ദര്‍ശനം. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍ കൂട്ടി ബുക്ക് ചെയ്തതവര്‍ക്കാണ് ദര്‍ശന സൗകര്യം.ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ അവസാനഘട്ടത്തിലാണ്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആണ് ക്ഷേത്രദര്‍ശനം. ഭക്തര്‍ക്ക് ചെറിയ തോതില്‍ നിവേദ്യങ്ങളും നാളെ മുതല്‍ നല്‍കി തുടങ്ങും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന നിവേദ്യ കൗൗണ്ടര്‍ നാളെ മുതല്‍ പ്രവര്‍ത്തന സജ്ജജമാകും. പ്രധാന വഴിപാടുകളായ പാല്‍പ്പായസം, നെയ് പായസം, അപ്പം, അട, വെണ്ണ, പഴം പഞ്ചസാര, അവില്‍, ആടിയ എണ്ണ തുടങ്ങിയവയാണ് ഭക്തര്‍ക്ക് ലഭിക്കുക.
സീല്‍ ചെയ്താണ് നിവേദ്യങ്ങള്‍ നല്‍കുകയെന്ന് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി. തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നീ വഴിപാടുകള്‍ നടത്താനും ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചിട്ടുുണ്ട്. അഷ്ടമിരോഹിണി ദിനമായ നാളെ 10000 അപ്പം, 200 ലിറ്റര്‍ പാല്‍പായസം, 150 ലിറ്റര്‍ നെയ്പായസം, 100 അടയും നിവേദിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യാനുസരണം ഭക്തര്‍ക്ക് നിവേദ്യങ്ങള്‍ ശീട്ടാക്കാം.
