ഗതാഗതം നിരോധിച്ചു.

 

കോട്ടയത്തു നിന്നും ചാലുകുന്ന്, താഴത്തങ്ങാടി വഴിയുള്ള കുമരകം, വൈക്കം ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു.കോട്ടയം പട്ടണത്തില്‍ നിന്നും ഉദ്ദേശം ഒന്നര കിലോമീറ്റര്‍ അകലെയുള്ള അറുത്തൂട്ടി പാലത്തിന് സമീപമുള്ള പോക്കറ്റ് റോഡ് ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇടിഞ്ഞതിനാലും പ്രധാന പാതയിലെ പാലത്തിന് തകരാറുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നതിനാലും ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു.കോട്ടയം ഭാഗത്തു നിന്നും താഴത്തങ്ങാടി, ചെങ്ങളം, കുമരകം, വൈക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍, കോട്ടയം നഗരത്തില്‍ നിന്നും കാരാപ്പുഴ വഴി തിരിഞ്ഞു പോകേണ്ടതാണെന്നും അറിയിക്കുന്നു.