പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ എരുമേലി ഗ്രാമ പഞ്ചായത്തിലൈയടക്കമുള്ള പാറമടകള്‍ തുറക്കും . പ്രളയകാലത്ത് ഖനനത്തിനിടെ ശക്തമായ വെള്ളമൊഴുക്ക് കാരണം ചരളയില്‍ ഒരു പാറമടക്കെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത് . പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് പാറമടക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു .
ഇതി തൊട്ടുപിന്നാലെയാണ് കളക്ടര്‍ ജില്ലയിലെ ഖനനത്തിനുള്ള നിരോധനം ഏര്‍പ്പെടുത്തിയത്.