Connect with us

Hi, what are you looking for?

Agriculture

ക്ഷീരകർഷക സംരംഭകരുടെ ക്ഷേമത്തിന് കേന്ദ്രത്തിന്റെ 58.72 കോടി

പത്തു വര്‍ഷത്തിനിടെ ക്ഷീരകര്‍ഷകരുടെ സംരംഭകരുടെ ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 58.72 കോടി രൂപ. കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യ, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പാണ് ക്ഷീര സംരംഭകത്വ വികസന പദ്ധതിക്ക് (ഡിഇഡിഎസ്) സബ്സിഡിയായി പണം നല്‍കിയത്. 2010-11 സാമ്ബത്തിക വര്‍ഷം മുതല്‍ ഇതു വരെ 14,461 ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടിയെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്ര ക്ഷീര വകുപ്പ് വ്യക്തമാക്കി.

1998 മുതല്‍ ലോകത്തിലെ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ളതും ഭാരതത്തിലാണ്. 1950-51 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ പാല്‍ ഉല്‍പാദനം 17 ദശലക്ഷം ടണ്ണില്‍ നിന്ന് 176.4 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. 2016-17ല്‍ ഇത് 165.4 ദശലക്ഷം ടണ്ണായിരുന്നു. 6.65 ശതമാനം വളര്‍ച്ചായാണ് രേഖപ്പെടുത്തിയത്. ലോക പാല്‍ ഉല്‍പാദനത്തില്‍ 1.46 ശതമാനം വര്‍ധനയുണ്ടായതായി എഫ്എഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2016 ല്‍ 800.2 ദശലക്ഷം ടണ്ണില്‍ നിന്ന് 2017 ല്‍ 811.9 (എസ്റ്റിമേറ്റ്) ടണ്ണായി ഉയര്‍ന്നു. 1950-51 കാലയളവില്‍ പ്രതിദിനം 130 ഗ്രാം ആയിരുന്ന രാജ്യത്ത് പ്രതിശീര്‍ഷ പാല്‍ ലഭ്യത. 2017-18ല്‍ അത് 374 ഗ്രാമായി ഉയര്‍ന്നു. അതേസമയം 2017 ല്‍ ലോകത്തെ ശരാശരി ഉപഭോഗം പ്രതിദിനം 294 ഗ്രാമായിരുന്നു. ഇത് വളരുന്ന നമ്മുടെ ജനസംഖ്യയുടെ പാല്‍, പാല്‍ ഉല്‍പന്നങ്ങളുടെ ലഭ്യതയിലെ സ്ഥിരമായ വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു. ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുടെ പ്രധാന ദ്വിതീയ സ്രോതസ്സായി ക്ഷീരകര്‍ഷകര്‍ മാറിയിരിക്കുന്നു. പ്രത്യേകിച്ചും വനിതാ കര്‍ഷകര്‍ക്ക് വരുമാനം ഉണ്ടാക്കുന്ന അവസരങ്ങള്‍ നല്‍കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .