പത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടയ്ന്‍മെന്റ് സോണായി മാറ്റിയ വാര്‍ഡില്‍ അടച്ച റോഡ് അര മണിക്കൂറിനുള്ളില്‍ തുറന്നതായി പരാതി.എരുമേലി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കിഴക്കേക്കരയിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ ഫാക്ടറിയിലെ
അന്യസംസ്ഥാന തൊഴിലാളികളായ പത്ത് പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ഓടെ പോലീസെത്തി മുപ്പതില്‍ഭാഗം ഞാലിപ്ലാവ് പടിയില്‍ വഴി അടക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഈ വഴിയാണ് അര മണിക്കൂറിനുള്ളില്‍ പോലീസ് തന്നെ തുറന്നു കൊടുത്തത്. പത്ത് പേരുടെ കൂടെ ജോലി ചെയ്ത ഏഴ് പേരെ നിരീക്ഷണത്തിലാക്കിയെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലത്തു നിന്നും ഇറങ്ങി കറങ്ങി നടക്കുകയാണെന്നും,യാതൊരു സുരക്ഷ മുന്‍ കരുതലും എടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു . മുഴുവന്‍ ജനങ്ങളേയും ആശങ്കയിലാഴ്ത്തി വഴി തുറന്നതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലാറ്റക്‌സ് കമ്പനികള്‍, ഗ്ലൗസ്, ആശുപത്രി അടക്കം വരുന്ന സ്ഥാപനങ്ങളുടെ വഴികള്‍ അടക്കാന്‍ അനുവാദമില്ലെന്നും, ഈ വഴി അടച്ചത് അറിയാതെയാണെന്നും എരുമേലി എസ് എച്ച് ഒ.ആര്‍ മധു പറഞ്ഞു. എന്നാല്‍ ജനങ്ങളെ ആശങ്കയിലാക്കുന്ന ഇതിനെതിരെ നാട്ടുകാര്‍ കളക്ടര്‍ക്കും, ജനപ്രതിനിധികള്‍ക്കും പരാതിയും നല്‍കി.