കോവിഡ് 19 ; കനകപ്പലത്ത് 87 പേര്‍ക്ക് നെഗറ്റീവ്

എരുമേലി ഗ്രാമപഞ്ചായത്ത് കോവിഡ് -19 സുരക്ഷ നടപടികളുടെ ഭാഗമായി ശ്രീനിപുരത്ത് നടത്തിയ ആന്റിജന്‍ പരി ശോധനയില്‍ 87 പേര്‍ക്ക് നെഗറ്റീവായി.ശ്രീനിപുരത്ത് കഴിഞ്ഞ ദിവസം നാല് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ കണ്ടയ്‌മെന്റ് സോണായി മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് ഒരു കേസുപോലും പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു .