എരുമേലി ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടോണ്‍മെന്റ് സോണാക്കി.വാര്‍ഡ് 12 എയ്ഞ്ചല്‍വാലി, വാര്‍ഡ് 20 എരുമേലി ടൗണ്‍, വാര്‍ഡ് 23 ശ്രീനിപുരം – കനകപ്പലം എന്നീ വാര്‍ഡുകളാണ് കണ്ടോണ്‍മെന്റ് സോണാക്കിയത് .
ഇന്ന് രാവിലെയാണ് കനകപ്പലം വാര്‍ഡ് കൂടി പ്രഖ്യാപിച്ചത്. വാര്‍ഡ് – 12ല്‍ മൂന്നുപേര്‍ , 23ല്‍ – 4, 20 ല്‍ 5 പേര്‍ വീതമാണ് നിലവില്‍ കോവിഡ് ബാധിച്ചവര്‍. വിവിധ വാര്‍ഡുകളില്‍ നിരവധി പേര്‍ നിരീക്ഷണത്തിലുമുണ്ട്. ജില്ലയിലെ ഏറ്റവും വലിയ കോളനി പ്രദേശമായ ശ്രീനിപുരം – കനകപ്പലം കോളനി കോവിഡ് വര്‍ദ്ധനവ് ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.കര്‍ശനനിയമങ്ങള്‍ തുടരുമെന്ന് അധികൃതര്‍ പറയുന്നതെങ്കിലും കോവിഡ് റിപ്പോര്‍ട്ട് കൂടുകയാണ്.