Friday, June 14, 2024
indiaNews

കോവിഡ് സാധ്യതാ വാക്‌സീന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ 20ന് തുടങ്ങും.

 

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് സാധ്യതാ വാക്‌സീന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ 20ന് തുടങ്ങും. വൈറസ് വ്യാപനം രൂക്ഷമായ നഗരങ്ങളിലാണ് പരീക്ഷണ കേന്ദ്രങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലെ 17 ആശുപത്രികളിലായി 1700 പേരില്‍ വാക്‌സീന്‍ പരീക്ഷിക്കാനാണ് ഇന്ത്യയില്‍ ഉല്‍പാദന കരാറുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.

ഏറ്റവുമധികം പരീക്ഷണ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ കേന്ദ്രമില്ലെങ്കിലും തമിഴ്‌നാട്ടില്‍ 2 കേന്ദ്രങ്ങളില്‍ പരീക്ഷണം നടക്കും. അവസാന രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നതെന്നും രണ്ടാംഘട്ടത്തില്‍ 100 പേര്‍ക്കും മൂന്നാംഘട്ടത്തില്‍ 1600 പേര്‍ക്കുമാണു വാക്‌സീന്‍ നല്‍കുകയെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ സി. നമ്പ്യാര്‍ പറഞ്ഞു. യുകെയില്‍ ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം ആദ്യ 2 ഘട്ടങ്ങളും വിജയകരമായതു കൊണ്ടാണ് ഇന്ത്യയില്‍ ഒന്നാം ഘട്ടം ഒഴിവാക്കിയതും രണ്ടാംഘട്ടം 100 പേരില്‍ മാത്രമാക്കിയതും. 28 ദിവസത്തെ ഇടവേളയില്‍ 2 ഡോസുകള്‍ വീതം നല്‍കും.

Leave a Reply