എരുമേലിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ടൗണില്‍ ജാഗ്രത പാലിക്കാന്‍ പോലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് തുടങ്ങി .മാസ്‌ക് , സാനിറ്റര്‍ , സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കാന്‍ കച്ചവടക്കാര്‍ , ടാക്‌സിക്കാര്‍ , മറ്റ് യാത്രക്കാര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണക്കെമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി, എരുമേലി ടൗണിലെ ഒരു ഭാഗം കണ്ടോയ്‌മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും , ഇത് ലംഘിക്കുന്ന വര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു .
എരുമേലി റോട്ടറി ക്ലബ്ബില്‍ വച്ചു നടന്ന ആന്റിജന്‍ പരിശോധനയില്‍ പങ്കെയെടുത്ത 46 പേരുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു .

You must be logged in to post a comment Login