ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച് പുറത്തിറക്കിയ കോവിഡ് വാക്‌സിന് സ്പുട്‌നിക് വി എന്ന് നാമകരണം ചെയ്ത് റഷ്യ. വിദേശ മാര്‍ക്കറ്റില്‍ ഈ പേരിലാകും റഷ്യന്‍ വാക്‌സിന്‍ അറിയപ്പെടുക. ലോകത്തിലെ ആദ്യ ഉപഗ്രത്തെ സ്മരിച്ചുകൊണ്ടാണ് വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന പേരിട്ടത്.
തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകള്‍ ഇതിനോടകം ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് പറഞ്ഞു.
അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ആണ് വാക്സിന്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുതിന്‍ പ്രഖ്യാപിച്ചു