ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ച് ബി.എസ്.എന്‍.എല്‍. സന്ദേശങ്ങള്‍ പലപ്പോഴും പ്രയാസമുണ്ടാക്കുന്നതായി പരാതി കിട്ടിയ സാഹചര്യത്തിലാണിത് ഈ തീരുമാനം.ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നു. ആംബുലന്‍സ് വിളിക്കുമ്പോള്‍പ്പോലും ഈ സന്ദേശമാണ് ആദ്യം കേള്‍ക്കുക.കേന്ദ്ര നിര്‍ദേശപ്രകാരമാണ് സന്ദേശം നല്‍കുന്നത് . നെറ്റ്വര്‍ക്ക് കമ്പനികള്‍ക്ക് ഇവ ഒഴിവാക്കാന്‍ സാധിക്കില്ല . കേന്ദ്രത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ബി.എസ്.എന്‍.എല്‍. ഇത് നിര്‍ത്തിയത്.

You must be logged in to post a comment Login