എരുമേലിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ഫലം നെഗറ്റീവ്. ഇതോടെ നാട് ആശ്വാസത്തിലായി. തിരുവനന്തപുരം മുട്ടമ്പലത്തു നിന്നുമെത്തിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഹോം കോറന്റീനില്‍ പോയിരുന്നു. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 19 ജീവനക്കാരുടെ സ്രവ പരിശോധിച്ചതില്‍ എല്ലാവരുടെയും റിസള്‍ട്ട് നെഗറ്റീവ് ആയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. ഒരു ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് നിരീക്ഷണത്തില്‍ പോയിരുന്നത്.