കോവിഡ് പ്രതിരോധം ; സംസ്ഥാനം പോലീസ് രാജിലേക്ക്- ചെന്നിത്തല

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകള്‍ ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പൊലീസിന് നല്‍കിയ നടപടി അമ്പരപ്പിക്കുന്നതാണെന്നും പോലീസ് രാജിലേക്ക് വഴി വയ്ക്കുമെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യം മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിലാണ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. തീരുമാനം പൊലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ ആക്രമണത്തില്‍ ഭയചകിതരായ ജനങ്ങളെ കൂടുതല്‍ ഭയത്തിലേക്കും പരിഭ്രാന്തിയിലേക്കും നയിക്കുന്നതാവും പരിഷ്‌കാരം.കൊവിഡ് രോഗികളെ വളരെ കാരുണ്യത്തോടെയും അനുകമ്പയോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. പൊലീസിന്റെ ഉരുക്കു മുഷ്ഠി പ്രയോഗം സ്ഥിതി വഷളാക്കുകയേ ഉള്ളൂ.