Connect with us

Hi, what are you looking for?

india

കോവിഡ് പ്രതിരോധം ലംഘിച്ച 447 പേര്‍ക്കെതിരെ നടപടി

ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 447 പേര്‍ക്കെതിരെ കോട്ടയം ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 30) നടപടിയെടുത്തു.ക്വിക് റെസ്പോണ്‍സ് ടീമുകള്‍ നടത്തിയ പരിശോധനയിലാണ് പൊതുജനങ്ങളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതില്‍ 330 പേര്‍ പൊതു സ്ഥലങ്ങളില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരാണ്.
സാമൂഹിക അകലം പാലിക്കാതിരുന്നവരെയും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാതിരുന്നവരെയും പരിശോധന സംഘം പിടികൂടി.രോഗപ്രതിരോധ മുന്‍കരുതലുകള്‍ ഇല്ലാതെ കച്ചവടം നടത്തിയ വ്യാപാരികളാണ് 117 പേര്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കാതിരുന്നതിനും സാമൂഹിക അകലം ഉറപ്പാക്കാത്തതിനും മാസ്‌ക് ധരിക്കാതെ എത്തിയവരെ അകത്ത് പ്രവേശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.138 പേരില്‍ നിന്ന് പിഴ ഈടാക്കി. ഒരു കച്ചവട സ്ഥാപനത്തിനും 39 പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 213 പേര്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചു.റവന്യു,പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ക്വിക് റെസ്പോണ്‍സ് ടീമുകള്‍ തിരുവോണ ദിവസമായ ഇന്നും(ഓഗസ്റ്റ് 31) തുടര്‍ ദിവസങ്ങളിലും പരിശോധന നടത്തും.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .