കോവിഡ് പരിശോധന ഫലം ചേനപ്പാടിയില്‍ നെഗറ്റീവ്

 

എരുമേലി ഒന്നാം വാര്‍ഡിലെ ചേനപ്പാടിയില്‍ ഒരു കുടുംബത്തില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മുഴുവന്‍ പേരുടെയും പരിശോധന ഫലം നെഗറ്റീവായിതോടെ ചേനപ്പാടിക്ക് ആശ്വാസം. പഴയിടത്തുള്ള മത്സ്യവ്യാപാരിയ്ക്കും മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ആദ്യം കോവിഡ് ബാധിച്ച മത്സ്യവ്യാപാരി കഴിഞ്ഞ ദിവസം ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലെത്തിയിരുന്നു. ഇന്നലെ മറ്റ് കുടുംബാംഗങ്ങളും വീട്ടില്‍ മടങ്ങിയെത്തി. ഒരു കുടുംബത്തിലെ തന്നെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേനപ്പാടി ഒന്നാം വാര്‍ഡ് കണ്ടെയ്മെന്റ് സോണാക്കിയിരുന്നു. ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട അഞ്ച് കുടുംബങ്ങളെ നീരീക്ഷണത്തിലാക്കിയിട്ടുണ്ട്.