പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി.ചരണ്‍ വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടുന്ന അദ്ദേഹം വെന്റിലേറ്ററില്‍ തുടരുമെന്നും ചരണ്‍ അറിയിച്ചു.
ചെന്നൈയിലെ എംജിഎം ഹെല്‍ത്കെയര്‍ ആശുപത്രിയിലാണ് ബാലസുബ്രഹ്മണ്യം. ഓഗസ്റ്റ് 5നാണ് കോവിഡ് ബാധിച്ചതായി എസ്പിബി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും തിങ്കളാഴ്ചയോടെ ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെന്നും ചരണ്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു