കോവിഡ് കെയര്‍ സെന്ററിന് വന്‍ തീപിടിത്തം ; ഏഴ് പേര്‍ മരിച്ചു.

 

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം ഉണ്ടായി. സംഭവത്തില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചെന്നാണ് വിവരം.കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഹോട്ടല്‍ കോവിഡ് കേന്ദ്രമായി മാറ്റുകയായിരുന്നു. ഇവിടെയാണ് രാവിലെ തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയും ആംബുലന്‍സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.നിരവധി രോഗികളെ ഇവിടെ നിന്ന് ക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക സൂചനകള്‍.തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.