എരുമേലി പഞ്ചായത്തില്‍ കോവിഡ് വ്യാപകമാകുന്ന ആശങ്കക്കിടെ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ചരളയില്‍ രണ്ടുപേര്‍ക്കും,അഞ്ചാം വാര്‍ഡില്‍ ഒരാള്‍ക്കുമാണ് ഇന്ന് സ്ഥിരീച്ചിരിക്കുന്നത്. ഇതിനിടെ ചെറുവള്ളി എസ്റ്റേറ്റ് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 68 പേരുടെ ഫലവും നെഗറ്റീവായി. തിങ്കളാഴ്ച 7/9 ശ്രീനിപുരം കോളനിയില്‍ ആന്റിജന്‍ നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
കോവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങളും സുരക്ഷ മാനദണ്ഡങ്ങളും നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നതെന്നും പരാതി ഉയര്‍ന്നു.