രാജ്യത്തെ ആദ്യ വാക്‌സിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ച പ്രവര്‍ത്തനക്ഷമമാകും.അതേസമയം രാജ്യത്ത് കോവിഡ് ബാധിതര്‍ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു. രാജ്യത്ത് 16 ദിവസം കൊണ്ടാണ് 10 ലക്ഷം പുതിയ കോവിഡ് ബാധിതരുണ്ടായത്. സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം 30.37 ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ രോഗബാധിതര്‍. അതേസമയം രോഗമുക്തി നിരക്കില്‍ വളരെ മുന്നിലാണ് രാജ്യം. 74.69 ശതമാനമാണ് രോഗമുക്തി നിരക്ക്.