മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് അറുതി വരുത്തിക്കൊണ്ട് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരുമെന്ന് തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി കൂടിക്കാഴ്ചയ്ക്കൊടുവിലാണ് ഇങ്ങനെ തീരുമാനം വന്നത്. താന്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സോണിയ നിലപാട് അറിയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അവര്‍ തത്സഥാനത്ത് തുടരാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു എന്നാണ് സൂചന. പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സോണിയ തന്നെ കോണ്‍ഗ്രസിനെ നയിക്കണം എന്നതാണ് ഇവരുടെ നിലപാട്.
