കോട്ടയം മാതാ ഹോസ്പിറ്റലിന് മുന്‍വശത്തെ റോഡില്‍ വെള്ളക്കെട്ട് മൂലം ഉണ്ടായ കുഴിയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബൈക്കും കോട്ടയത്ത് നിന്നും തൃശൂര്‍ക്ക് പോവുകയായിരുന്ന ടാറ്റാ എയ്സും തമ്മിലാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ഷോബിന്‍ ജെയിംസ് എന്ന യുവാവിന് തലയ്ക്ക് സാരമായ പരിക്കേറ്റു. റോഡിലെ വെള്ളക്കെട്ടും അതുമൂലം രൂപപ്പെട്ട കുഴിയുമാണ് പ്രധാന അപകട കാരണം. ഹോസ്പിറ്റലിന്റെ കവാടത്തിന് കുറുകെ ഉണ്ടായിരുന്ന ഓട മൂടപ്പെട്ട നിലയിലാണ്. ഇതാണ് വെള്ളക്കെട്ടിന് കാരണമായത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി മോട്ടോര്‍ വാഹന വകുപ്പ് ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ്.