കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറായ അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാറിനുള്ളില്‍നിന്നാണ് മൃതദേഹം ലഭിച്ചത്.
മല്ലപ്പള്ളിയിലേക്ക് ഓട്ടം പോയി മടങ്ങുമ്പോഴായിരുന്നു അപകടം. എന്‍ഡിആര്‍എഫും പോലീസും നടത്തിയ തെരച്ചിലാണ് കാര്‍ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.