നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലെ മികവിനുള്ള എലെറ്റ്‌സ് വാട്ടര്‍ ഇന്നോവേഷന്‍ ദേശീയ പുരസ്‌കാരം കോട്ടയം ജില്ലയ്ക്ക്.മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കിയ മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി പരിഗണിച്ചാണ് കേന്ദ്ര ജലശക്തി മന്ത്രാലയവും എലെറ്റ്‌സ് ടെക്‌നോ മീഡിയയും സംയുക്തമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ജില്ലയെ തിരഞ്ഞെടുത്തത്.നാളെ വൈകുന്നേരം ഏഴിന് നടക്കുന്ന ഓണ്‍ലൈന്‍ പുരസ്‌കാരദാനച്ചടങ്ങില്‍ കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി യു.പി. സിംഗ് അധ്യക്ഷത വഹിക്കും.