തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ക്ഷേത്ര ദര്‍ശനങ്ങളുടെ ഭാഗമായി തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ മകന്‍ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ തമ്പുരാന്‍ ഇന്നലെ രണ്ടു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി .കോടതി വ്യവഹാരങ്ങളില്‍ സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് അനുകൂലമായ വിധി ലഭിക്കുമെന്ന് വിശ്വാസത്തില്‍ ശ്രദ്ധേയമായ ചെറുവള്ളി ക്ഷേത്രത്തിത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന്‍ കോവിലിലും,നിയമ പോരാട്ടത്തിന് ശക്തി പകരുന്ന എരുമേലി ചെറുവള്ളിയിലെ പഞ്ചതീര്‍ഥ പരാശക്തി ക്ഷേത്രത്തിലുമാണ് അദ്ദേഹം ദര്‍ശനം നടത്തിയത് . ജഡ്ജിയമ്മാവന്‍ കോവിലില്‍ ബിജെപി സംസ്ഥാന കമ്മറ്റിയംഗം എന്‍ . ഹരി , എരുമേലി ചെറുവള്ളി പഞ്ചതീര്‍ഥ പരാശക്തി ക്ഷേത്രത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി വി സി അജിയകുമാര്‍ ,ശ്രീനാഥ് പുന്നാംപറമ്പില്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു .