കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയില്‍.

കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ഇന്ത്യയിലെ മരണനിരക്ക് ഇപ്പോള്‍ 1.58 ശതമാനമാണ്. സജീവ രോഗികളുടെ എണ്ണത്തിലും ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. മൊത്തം കേസുകളില്‍ 22.2 ശതമാനമാണ് ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം.കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ ഇക്കാര്യമറിയിച്ചത്. ഇന്ത്യയില്‍ കൊവിഡ് മുക്തരുടെ എണ്ണം സജീവ രോഗികളുടെ 3.4 ഇരട്ടിയോളം വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 1.58 ശതമാനമാണ്. അത് ലോകത്തില്‍ വച്ച് ഏറ്റവും കുറവാണ്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം സജീവകേസുകളുടെ 3.4 ഇരട്ടിയാണ്. ആഗസ്റ്റ് 25നുള്ളില്‍ രാജ്യത്ത് 3.68 കോടി പരിശോധനകളാണ് നടന്നത്. സജീവ കേസുകള്‍ മൊത്തം കേസിന്റെ 22.4 ശതമാനമാണ്. രോഗമുക്തി നിരക്കും മെച്ചപ്പെട്ടു, 75 ശതമാനം”- ഭൂഷന്‍ പറഞ്ഞു.രണ്ടാഴ്ച മുമ്പുവരെ ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 1.9 ശതമാനമായിരുന്നു. പിന്നീടത് 1.8ലേക്കും 1.6ഉം ശതമാനമായി.