സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്സില്‍ തെളിവ് നശിപ്പിക്കാന്‍ എത്ര ശ്രമിച്ചാലും മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷപ്പെടില്ലെന്നും സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ച സംഭവം ആസൂത്രിതമായി തെളിവ് നശിപ്പിക്കലാണെന്നും ബിജെപി ജില്ല സെക്രട്ടറി വി സി അജികുമാര്‍ പറഞ്ഞു.
സംസ്ഥാന വ്യാപകമായി നടക്കുന്ന ബിജെപി പ്രതിഷേധങ്ങളുടെ ഭാഗമായി എരുമേലി ടൗണില്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിസ്ഥാനത്ത് വരുന്ന കേസ്സില്‍ മന്ത്രിമാരുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും യാത്ര വിവരങ്ങള്‍ അടങ്ങിയ ഫയലാണ് കത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എരുമേലി ടൗണില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി,സ്വപ്‌ന സുരേഷ്, ശിവശങ്കര്‍, കെ ടി ജലീല്‍ എന്നിവരുടെ ചിത്രങ്ങള്‍ കത്തിച്ച്. ബി ജെ പി വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റെ ഹരികൃഷ്ണന്‍ കനകപ്പലം, ജില്ലാ കമ്മറ്റിയംഗം ലൂയിസ് ഡേവിഡ്, മനോജ് ചെറുവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി .