കൊല്ലത്തിന്റെ തീരദേശത്ത് ശക്തമായ കടല്‍ക്ഷോഭം. 9 വീടുകള്‍ തകര്‍ന്നു. അഴീക്കല്‍ മുതല്‍ പരവൂര്‍ വരെ ഉള്ള മേഖലകളില്‍ കടല്‍ ക്ഷോഭം രൂക്ഷമാണ്. 9 വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. ദുരിത ബാധിതര്‍ക്കായുള്ള ക്യാമ്പുകള്‍ ഇരവിപുരം സ്‌കൂളിലും വാളത്തുങ്കല്‍ സ്‌കൂളിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. 373 പേരെ ഇതുവരെ പാര്‍പ്പിച്ചു. താന്നി കായലിലലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ മുക്കം പൊഴി മുറിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുത്തു. പൊഴി മുറിയുന്നതോടെ വെളളം കടലിലേക്ക് ഒഴുകി മാറും. ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

You must be logged in to post a comment Login