കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനം. സെപ്തംബര്‍ ഏഴിനാണ് മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേക ക്രമീകരണമൊരുക്കിയാണ് സര്‍വീസുകള്‍ നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. രണ്ട് സര്‍വീസുകള്‍ തമ്മിലുളള ഇടവേള ദീര്‍ഘിപ്പിക്കും. 20 മിനിറ്റ് ഇടവേളയിലായിരിക്കും സര്‍വീസ്. ഓരോ സര്‍വീസിന് ശേഷവും മെട്രോ അണുവിമുക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.