പമ്പാവാലി :കഴിഞ്ഞ രണ്ടു മാസമായി വൈദ്യുതി ബില്‍ കൂടി വരുന്നതിനിടെ
മീറ്റര്‍ മാറ്റാന്‍ പണമടച്ചിട്ടും നടപടിയായില്ലെന്ന പരാതിയെ തുടര്‍ന്ന് പരാതിക്കാരിയുടെ വീട്ടിലെ മീറ്റര്‍ മാറ്റിവച്ചു . ഇത് സംബന്ധിച്ച് ‘ കേരള ബ്രേക്കിംഗ് ഓണ്‍ ലൈന്‍ ന്യൂസ് നല്‍കിയിരുന്നു . വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പരാതി പരിശോധിക്കാമെന്ന് എരുമേലി കെ എസ് ഇ ബി എ ഇ പറഞ്ഞിരുന്നു . ഇതിന് ശേഷമാണ് പരാതിക്കാരിയുടെ വീട്ടിലെത്തി താത്ക്കാലികമായി മീറ്റര്‍ സ്ഥാപിച്ചതെന്നും വേലംപറമ്പില്‍ വി.പി. നാരായണിയാണ് പറഞ്ഞു .എരുമേലി ഗ്രാമ പഞ്ചായത്തിലെ മൂലക്കയം വാര്‍ഡില്‍ താമസിക്കുന്ന നാരായണി കഴിഞ്ഞ മാസം 9 / 7 / 20 ല്‍ 2100 രൂപയാണ് എരുമേലി ഓഫീസില്‍ അച്ചതെന്നും ഇവര്‍ പറയുന്നു . ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയതും , മീറ്റര്‍ മാറി വക്കാന്‍ പണവും അടച്ചത് . എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും മീറ്റര്‍ മാറ്റി വക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് പരാതിയുമായി രംഗത്തെത്തിയത് .