കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ ചതിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി.ചതിച്ച ചരിത്രം കേരള കോണ്‍ഗ്രസിനില്ല. എല്ലാ രാഷ്ട്രീയ ധാരണകളും പാലിച്ചു. എന്നാല്‍, കേരള കോണ്‍ഗ്രസിനെ പടിയടച്ച് പുറത്താക്കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മാണിയുടെ മരണത്തോടെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നു. മാണിയുടെ ആത്മാവിനെ അപമാനിച്ചു. പി.ജെ. ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടത്തി. യു.ഡി.എഫിന് രേഖാമൂലം പരാതി നല്‍കിയിട്ടും വിഷയം ചര്‍ച്ച ചെയ്തില്ല. പാലാ ഉപതെരഞ്ഞെടുപ്പില്‍ ധാരണ പാലിക്കപ്പെട്ടില്ലെന്നും ജോസ് കെ. മാണി ആരോപിച്ചു.
