കേരളത്തിലൂടെ ഓടുന്ന ജനശതാബ്ദി എക്‌സ്പ്രസുകളും വേണാട് എക്‌സ്പ്രസും നിര്‍ത്താനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു . യാത്രക്കാര്‍ കുറവായതിനാല്‍ മൂന്നു വണ്ടികളും ഈ ശനിയാഴ്ച മുതല്‍ ഓടില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ച റെയില്‍വേ അറിയിച്ചിരുന്നു .സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം പുനഃപരിശോധിക്കാന്‍ റെയില്‍വേ തയാറായത്.മൂന്നു വണ്ടികളും നിലവിലെ സമയക്രമത്തില്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ച വൈകീട്ടാണ് ഇതു സംബന്ധിച്ച നിര്‍ദേശം തിരുവനന്തപുരം ഡിവിഷന്‍ ആസ്ഥാനത്ത് ലഭിച്ചത്. കൊങ്കണ്‍ പാതയിലെ തടസ്സങ്ങളെ തുടര്‍ന്ന് നിര്‍ത്തിയ നേത്രാവതി, രാജധാനി എക്‌സ്പ്രസുകളും 15 മുതല്‍ സര്‍വീസ് ആരംഭിക്കും .
വേണാടില്‍ 13.29 ശതമാനവും ജനശതാബ്ദികളില്‍ 24 ശതമാനം യാത്രക്കാരുമാണുള്ളതെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു . ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് യാത്രക്കാര്‍ കൂടിവരുന്ന സമയത്താണ് റെയില്‍വേ ഇത്തരമൊരു തീരുമാനം എടുത്തത് . തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനസര്‍ക്കാരും എം.പി.മാരും റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് റെയില്‍വേ തീരുമാനം പിന്‍വലിച്ചത്.
